Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : King Haakon

ഹാക്കൺ എട്ടാമൻ നോർവേയിലെ പുതിയ രാജാവ്

 ഓ​സ്ലോ: നോ​ർ​വേയിലെ രാ​ജാ​വ് ഹ​ര​ൾ​ഡ് അ​ഞ്ചാ​മ​ൻ (89) അ​ന്ത​രി​ച്ചു. അദ്ദേഹത്തിന്‍റെ മകൻ ഹാക്കൺ എട്ടാമൻ പുതിയ രാജാവായി അധികാരമേറ്റു.

ഹാരൾഡിന്‍റെ വിയോഗത്തോടെ 35 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഭ​ര​ണ​ത്തി​നാ​ണ് അ​ന്ത്യ​മാ​യ​ത്. 1991 ലാ​ണ് ഹ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ നോ​ർ​വേ​യു​ടെ രാ​ജാ​വാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്ത് ശ്ര​ദ്ധേ​യ​നാ​യി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത കാ​ലം​വ​രെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

രാജകുടുംബത്തിന്‍റെ ജനപ്രീതി തിരിച്ചുപിടിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ രാജാവ് ഹാക്കണിനു മേലുള്ളത്. അദ്ദേഹത്തിന്‍റെ ഭാര്യ മെറ്റെ മരിറ്റിന്, യുഎസിലെ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിച്ചിരുന്നു. മെറ്റെ മരിറ്റിന്‍റെ ആദ്യ വിവാഹത്തിലെ മകൻ മാരിയസ് ബോയിസ് ഹോയിബി അടുത്തിടെ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടു സംഭവങ്ങളും രാജകുടുംബത്തിന്‍റെ പ്രതിച്ഛായയെ ബാധിച്ചു.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ബെർക്കിലി കാന്പസ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, റോയൽ നോർവീജിയൻ നാവിക അക്കാഡമി എന്നിവടങ്ങളിലാണ് ഹാക്കൺ രാജാവ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Latest News

Corehub Up